കണ്ണൂർ: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (CITU) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി.വി. ദക്ഷിണാമൂർത്തി അനുസ്മരണ യോഗം തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്ര പരിസരത്ത് നടന്നു.
പരിപാടി മുൻ എം.പി. കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും, ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ചില വർഗീയ ശക്തികൾ പഴയ ചതുർവർണ വ്യവസ്ഥകൾ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ വിശ്വാസികൾ ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്നും കെ.കെ. രാഗേഷ് അഭിപ്രായപ്പെട്ടു.
അനുസ്മരണ പ്രഭാഷണം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. അനിൽകുമാർ നടത്തി. യോഗത്തിൽ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.കരുണാകരൻ, ഹരിദാസൻ മാസ്റ്റർ, പി. ഗോപിനാഥ്, സുനിത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ. സുധി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി. ദാമോദരൻ സ്വാഗതം അറിയിച്ചു
V.V. Dakshinamurthy memorial meeting held in Taliparamba
.jpg)
.jpg)





.jpg)






























